തിംഫു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്;ഗ്രസ് എംപി ശശി തരൂര്;.  ചരിത്രം ആയുധമാക്കിയുള്ള രാഷ്ട്രീയ അജണ്ടയാണ് ബിജെപി നടപ്പാക്കാന്; ശ്രമിക്കുന്നതെന്നും ശശിതരൂര്; ആരോപിച്ചു

ഇന്ത്യയില്; നിലനിന്നിരുന്ന ബ്രിട്ടീഷ് ആധിപത്യവും ദൂര്;ഭരണവുമാണ് ഇന്ത്യ കണ്ട എറ്റവും വലിയ അധിനിവേശം. എന്നാല്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് മുസ്ലിം ഭരണമാണ് ഇന്ത്യ നേരിട്ട ആദ്യ കോളനി ഭരണവും അധിനിവേശവും;, തരൂര്; തുറന്നടിച്ചു.  ഭൂട്ടാനിലെ മൗണ്ടൈന്; ഇക്കോസ് സാഹിത്യോത്സവത്തില്; സംസാരിക്കവെയാണ് തരൂരിന്റെ പരിഹാസം

രാഷ്ട്രീയ പോരിനുള്ള ആയുധമായി ചരിത്രം മാറിയിരിക്കുന്നു. രാമജന്മഭൂമി പ്രശ്‌നം മുതല്; നമ്മള്; ഇതു കാണുന്നുണ്ട്. ചരിത്രത്തോട് ദേശവ്യാപകമായി നടത്തിയ പ്രതികാരമായിരുന്നു രാമജന്;മഭൂമി പ്രശ്‌നം. നൂറ്റാണ്ടുകള്;ക്ക് മുമ്പുള്ള ചരിത്രത്തെ നിങ്ങള്;ക്ക് ഇല്ലാതാക്കാന്; കഴിയില്ല. പഴയ തെറ്റുകളോടുള്ള പ്രതികാരമായി നിഷ്‌കളങ്കരായ മനുഷ്യരോട് അനീതി കാണിക്കുകയും അങ്ങനെ തെറ്റുകള്; ആവര്;ത്തിക്കാനും കഴിയില്ല

പുതിയ യുദ്ധങ്ങളും പോരാട്ടങ്ങളും പുതിയ കാലത്തിന്റേതാണ് എന്നാല്; ഇവിടെ ചരിത്രത്തെ അതിന് വേണ്ടി രാഷ്ട്രീയ ആയുധമാക്കുകയാണ്. 200 വര്;ഷം മുമ്പുള്ള വിദേശ ഭരണത്തെ കുറിച്ച് ഞാന്; പറയുമ്പോള്; നമ്മുടെ പ്രധാനമന്ത്രി 1200 വര്;ഷം മുമ്പുള്ള വിദേശ ഭരണത്തെകുറിച്ചാണ് സംസാരിക്കുക.

ബ്രീട്ടീഷുകാര്; അവരുടെ രാജ്യത്തിന്റെ ഉന്നമനത്തിനായി നമ്മുടെ രാജ്യം കൊള്ളയടിക്കുകയായിരുന്നു. ആ പണം അത്രയും അവര്; അവരുടെ നാട്ടിലാണ് ചിലവഴിച്ചത്. എന്നാല്; മുസ്ലീം ഭരണാധികാരികളെയും ഇത്തരത്തിലുള്ള വിദേശ ശക്തിയായാണ് നരേന്ദ്രമോദി കണക്കാക്കുന്നത്. ഞാന്; മുസ്ലിം ഭരണത്തെ അത്തരത്തില്; കാണുന്നില്ല. മുസ്ലിം ഭരണാധികാരികള്; രാജ്യം കൊള്ളയടിച്ചിട്ടുണ്ടെങ്കില്; തന്നെ ആ പണമത്രയും ഇന്ത്യയില്; തന്നെയാണ് അവര്; ചിലവഴിച്ചത്. ബ്രിട്ടീഷുകാര്; ചെയ്തപോലെ കൊള്ളമുതലുകള്; അവര്; മറ്റൊരു രാജ്യത്തിലേക്ക് കടത്തിയിട്ടില്ല;, തരൂര്; വ്യക്തമാക്കി